ഇതില്പ്പറഞ്ഞിരിക്കുന്നതില് എനിക്കു ബാധ്യത ഇല്ല
The Hydro Electric Power Stations of the Board at Pallivasal (37.5 Mega Watt), Sengulam (48 Mega Watt) and Panniar (30 Mega Watt) were installed during the period 1940-64. കാലപ്പഴക്കം ചെന്ന പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്ന വിദഗ്ദാഭിപ്രായങ്ങളെയും മറ്റെതിര്‍പ്പുകളെയും എല്ലാം അവഗണിച്ച് പുതുക്കിപ്പണിയാനുള്ള പ്രയത്നവുമായി മുന്നോട്ട് പോയത് യു.ഡി.എഫ്. ഭരണകാലത്തുള്ള വൈദ്യു. മന്ത്രി സി.വി.പത്മരാജനാണ് ഇക്കാര്യത്തില്‍ SNC ലാവലിനുമായുള്ള സഹകരണത്തിനു തുടക്കം കുറിച്ചത്. നവീകരണം കൊണ്ടു് ഉദ്ദേശിക്കുന്നതു് പഴക്കം ചെന്ന,ദക്ഷത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുകയും തത്ഫലമായി ഊര്‍ജ്ജോത്പാദനം കൂട്ടുകയും എന്നതാണു്.ഇതു് പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം ലഭിക്കും. പുതുക്കി പണിയാന്‍ (വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്പയായി ലഭിക്കുമെന്നതാണ്. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഏറ്റവും ചെലവ് കുറച്ച് ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുക്കാം) വേണ്ടി കനേഡിയന്‍ ധനസഹായം ലഭ്യമാക്കാനുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരസ്പര ധാരണാപത്രത്തില്‍ (MOU) Export Development Corporation of Canada യുമായി 1995 ആഗസ്റ്റ് 10 തീയതി അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന് ഒപ്പുവച്ചു. ["agreed to provide a financing package for the supply of Canadian Goods and Services"]. തുടര്‍ന്ന് വൈദ്യുതി മന്ത്രി മാറി. പകരം, ശ്രി. ജി.കാര്ത്തികേയന് ചാര്‍ജ്ജെടുത്തു. അദ്ദേഹമാണ് 24 ഫെബ്രുവരി 1996 ല്‍ SNC Lavalin നുമായി മറ്റൊരു കരാറുറപ്പിച്ചത് അതിന് പ്രകാരം കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് [Consultant] SNC lavalin ആണ്. [“for the management, Engineering, Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years"] ഈ കരാറിന്റെ ഭാഗമായ ഒരു പട്ടികയില്‍ [Annexure B] പദ്ധതിക്കാവശ്യമായ സേവനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും വിശദവിവരങ്ങളും, അവയോരോന്നിന്റെയും വിലയും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ട്.
പദ്ധതി തുടങ്ങാനുള്ള മറ്റു പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ് ഭരണം(മേയ് 1996). പുതിയ മന്ത്രി: പിണറായി വിജയന് . പുതിയ മന്ത്രി SNC Lavalin നുമായി വീണ്ടും ചര്‍ച്ചനടത്തി. ലാവലിനുമായി നേരത്തേയുണ്ടാക്കിയിരുന്ന കരാറില്‍ രണ്ടു പ്രധാന കൂട്ടിചേര്‍ക്കലുകള്‍ നടത്തി. അതിന് പ്രകാരം Annexure B യില്‍ നേരത്തേ പറഞ്ഞിരുന്ന യന്ത്രസാധനങ്ങള്‍ (വിലയുള്‍പ്പടെ) സപ്ലൈ ചെയ്യേണ്ട ചുമതലകൂടി SNC Lavalin നെ ഏള്‍പ്പിച്ചു. കൂടാതെ സഹായ ധനമായി നേരത്തേ ഏറ്റിരുന്ന 43 കോടിക്ക് പകരം 98 കോടി നല്‍കണമെന്നും,(ഇതിനും മുമ്പും ഇത്തരത്തിലുള്ള സഹായധനം നമുക്ക് കിട്ടിയിട്ടുണ്ട്. 1991- 96 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറ്റിയാടി പദ്ധതിയില്‍ നിന്നുംകിട്ടിയ സഹായ ധനമാണ് മലബാറിലെ വൈദ്യുതി വിതരണ ശ്രംഖല ശക്തിപ്പെടുത്തുവാനുപയോഗിച്ചത്) അത് മലബാറിലെ ക്യാസര്‍ ആശുപത്രിക്ക് വേണ്ടിയായിരിക്കണ മെന്നും നിശ്ചയിച്ചു. കരാര്‍ ഒപ്പിട്ടത് ജൂലൈ 6, 1998.മലബാര്‍ ക്യാസര്‍ ആശുപത്രിയുടെ ആകെ പദ്ധതി ചെലവു 103 കോടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ 5 കോടി സര്‍ക്കാരിന്റെ സംഭാവന. SNC Lavalin തന്നെയാണ് ഈ ആശുപത്രിയുടേയും കണ്‍സള്‍ട്ടന്റ് . അങ്ങനെയൊരു ധാരണാ പത്രം (MOU) ശ്രി പിണറായി വിജയന് ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ MOU വിനെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റുന്നതിന് എല്‍.ഡി.എഫ് ഭരണകാലത്ത് വിട്ടുപോയി. വൈദ്യുതി കരാറിന്റെ ഭാഗമായാണ്, ധനസഹായം. ലാവലിനെ ഈ കരാറേല്‍പ്പിക്കനുള്ള പ്രധാന കാരണം ഈ ധനസഹായമാണ്. അതുറപ്പാക്കാന്‍ കരാറില്‍ ഒന്നും വ്യവസ്ഥ ചെയ്തില്ല. ധനസഹായം കിട്ടാനായി വേറൊരു കരാറും ഉണ്ടാക്കിയില്ല. എന്നാല്‍ സംശയങ്ങള്‍ ഉണ്ടാകുന്നതു് ഏതാണ്ടു് മൂന്നിലൊന്നു തുക കാന്‍സര്‍സെന്ററിനായി തിരികെ തരാം എന്നു പറയുന്നതാണു്.അതായതു് തുക എന്തുകൊണ്ടും കൂടുതല്‍ തന്നെ എന്നര്‍ത്ഥം. അതേ സമയം അതിനായുള്ള കരാറിനു് തീര്‍ച്ചമൂര്‍ച്ച ഇല്ലാതായതു് മനഃപൂര്‍വ്വം ചെയ്തതാണെന്നു സംശയിക്കാനും ധാരാളം ന്യായം ഉണ്ടു്.കാരണം ടെക്നിക്കാലിയയുടെ സാന്നിദ്ധ്യവും പണമിടപാടിലെ അതാര്യതയും മറ്റും അതാണു് സൂചിപ്പിക്കുന്നതു്. മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന് അടിവരയിട്ടു വ്യക്തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്നിക്കാലിയ' എന്ന സ്ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്ലിന്റെയും ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല. ബാക്കി പണം SNC lavalin നിന്നും കിട്ടിയോ? എങ്ങിനെ, എവിടുത്തെ കണക്കില്‍ ഉള്‍ക്കൊള്ളിച്ചു എന്നൊക്കെ നോക്കാന്‍ പുതിയ ഭരണക്കാര്‍ക്ക് സ്വാഭാവികമായും താല്പര്യമുണ്ടായില്ല.
25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുധാരണ. 1996 കാലഘട്ടത്തിലെ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായിരുന്നു ശ്രി.കെ.വിജയചന്ദ്രനും, ശ്രി.ശംഭമൂര്ത്തിയും. ഇരുവരും SNC Lavalin നുമായുള്ള കരാറിനെപറ്റി പഠിച്ച ശേഷം അവരുടെ നിഗമനങ്ങള്‍ വൈദ്യുതി ബോര്‍ഡിനേയും ബന്ധപ്പെട്ട മന്ത്രിയേയും അറിയിച്ചിരുന്നതായും കാണുന്നു. അവരുടെ കണ്ടെത്തലുകളുടെ രത്നചുരുക്കം ഇങ്ങനെയാണ്. SNC Lavalin നുമായുണ്ടാക്കിയ കരാര്‍ തുക വളരെ കൂടുതലാണ്. കണ്‍സള്‍ട്ടന്റായ SNC Lavalin നെ സപ്ലൈ കരാറുകാരന് കൂടിയാക്കുന്നത് തെറ്റായ നടപടി ക്രമത്തിലൂടെയാണ് , ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഈ പദ്ധതിക്കാവശ്യമായ അറ്റകുറ്റപ്പണികള്‍ വൈദ്യുതി ബോര്‍ഡിന് വിദേശ സഹായമില്ലാതെ തന്നെ 100 കോടി രൂപ ചെലവിനുള്ളില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ.പക്ഷേ, അന്നത്തെ മുഖ്യമന്ത്രി ശ്രി. ഇ.കെ. നയനാറിന്റെ മണ്ഡലമായ മലബാറില്‍ 100 കോടി രൂപ ചെലവില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സൌജന്യമായി നിര്‍മ്മിച്ച് നല്‍കാമെന്ന SNC Lavalin ന്റെ വാഗ്ദാനത്തിനു മുന്നില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളുടെ ശുപാര്‍ശ വിലപ്പോയില്ല. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി-കരാറിനെ ഒരാശുപത്രിക്ക് വേണ്ടി വിലപേശുന്നത് 1948 ലെ ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്ടിനു വിദുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയ അന്നത്തെ ഊര്‍ജ്ജ സെക്രട്ടറി ശ്രി വരദാചാരി IAS ന്റെ ‘തല പരിശോധിക്കപ്പെടേണ്ടതാണെ’ന്നാണ് വൈദ്യുതി മന്ത്രി ശ്രി.പിണറായി വിജയന് ഫയലില്‍ രേഖപ്പെടുത്തിയത്.
അതിനു ശേഷമാണെന്നു തോന്നുന്നു, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ പ്രശ്നം പഠിക്കുവാനായി ഈ.ബാലാനന്ദന് ചെയര്‍മാനായ ഒരു വിദഗ്ദസമിതിയെ നിയോഗിച്ചത്.ആ കമ്മിറ്റി 1996 ലെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്, നിയമിക്കപ്പെട്ടത്. അന്ന് കാര്ത്തികേയന് ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടിരുന്നു. കേരളത്തിലെ അന്നത്തെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ആയിട്ടാണ്, സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ലാവലിന്‍ കരാറും അതിന്റെ പരിധിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ലാവലിന്‍ കരാറില്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ 100 കോടി രൂപക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന് ആ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. യന്ത്രങ്ങള്‍ മുഴുവന്‍ മറ്റുന്നതിനു വലിയ ചെലവുവരും. അതുകൊണ്ട് തല്ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പഠിച്ച ബാലാനന്ദന് കമ്മീഷന് നിര്‍ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍, ഈ വിദഗ്ദസമിതിയും SNC Lavalin നുമായി ഇക്കാര്യത്തില്‍ കരാറിലേര്പ്പെടുന്നതിനോട് യോജിച്ചില്ല. പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ മറ്റു പോംവഴികള്‍ കണ്ടെത്താനാണുപദേശിച്ചത് (ഫെബ്രുവരി 2, 1997). SNC Lavalin നുമായുള്ള കരാറുമായി സര്‍ക്കാര്‍ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞതിനാലാകണം,മലബാറില്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാന്‍സര്‍ ആശുപത്രി തലക്ക് പിടിച്ചിരുന്ന മന്ത്രിക്ക് സ്വന്തം ബാലാനന്ദന് കമ്മറ്റി എതിരഭിപ്രായം രേഖപ്പെടുത്തുമെന്ന് സ്വപ്നം കൂടി കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം, കരാറുമായി മുട്ടോട്ട് പോയത്. ബലാനന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശകളെ അവഗണിച്ച് കനേഡിയന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിക്കേണ്ടി വന്നത്. എന്നാല്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പറായിരുന്ന ശ്രി. കെ.വിജയചന്ദ്രന്റെ പറഞ്ഞിരിക്കുന്നത് ബാലാനന്ദന് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടി ഏഴു ദിവസത്തിനകം SNC Lavaline നു മായുള്ള കരാറിലൊപ്പിട്ടു എന്നാണ്.